മല്ലപ്പള്ളി: പുല്ലാട്-മല്ലപ്പള്ളി റോഡിൽ വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫിസിന് സമീപത്തെ അനധികൃത പാർക്കിങ് മറ്റുവാഹനങ്ങൾക്ക് ദുരിതമാകുന്നു. റോഡിന്‍റെ ഇരുവശത്തും അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുകയാണ്. ഇത് അപകടങ്ങൾക്കും സാധ്യത ഏറെയാണ്. റോഡ് ടാറിങ് നടത്തിയതിനാൽ വാഹനങ്ങൾ കടന്നുപോകുന്നത് അമിത വേഗത്തിലുമാണ്. ഇരുവശത്തെയും പാർക്കിങ് കാരണം വലിയ വാഹനങ്ങൾ കടന്നുപോകുന്നതിന് ബുദ്ധിമുട്ടുകയാണ്. ഇത് മിക്കപ്പോഴും ഗതാഗതക്കുരുക്ക് സൃഷ്ടിക്കാനും കാരണമാകാറുണ്ട്. സബ് രജിസ്ട്രാർ ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്നവരുടെ വാഹനങ്ങളാണ് ഇവിടെ പാർക്കു ചെയ്യുന്നവയിൽ ഏറെയും. വാഹന പാർക്കിങ് ക്രമീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.