അപകടമേഖലയായി സി.എം.എസ് ഹൈസ്കൂൾ ജങ്ഷൻ

മല്ലപ്പള്ളി: പൂവനക്കടവ്-ചെറുകോൽപുഴ, കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയും സന്ധിക്കുന്ന സി.എം.എസ് ഹൈസ്കൂൾ ജങ്ഷൻ അപകടമേഖലയാകുന്നു. രണ്ട് റോഡുകളും ഉന്നത നിലവാരത്തിൽ മെച്ചപ്പെടുത്തിയതിനാൽ വാഹനങ്ങൾ അമിത വേഗതയിൽ എത്തുന്നത് അപകടങ്ങൾക്ക് കാരണമാണ്​. കോഴഞ്ചേരി ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ പൂവനക്കടവ്-ചെറുകോൽപുഴ റോഡിലേക്ക് കയറുന്നത് ഏറെ പ്രയാസമാണ്. ചെറുകോൽപുഴ റോഡിലൂടെയെത്തുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. റാന്നി, എഴുമറ്റൂർ എന്നിവിടങ്ങളിലേക്കും കോഴഞ്ചേരിയിലേക്കുമുള്ള ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും റോഡുകൾ സന്ധിക്കുന്ന ജങ്ഷനിലാണ്. ഇത് മിക്കപ്പോഴും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് കോട്ടയത്തേക്കുള്ള എളുപ്പമാർഗവും റോഡ് ഉന്നത നിലവാരത്തിൽ ഉയർത്തിയതും ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കാനിടയാക്കി. വേഗനിയന്ത്രണ സംവിധാനമൊരുക്കി അപകടം ഒഴിവാക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.