വടശേരിക്കര: കനത്ത മഴയില്‍ നിറയെ യാത്രക്കാരുമായെത്തിയ സ്വകാര്യ ബസ് റോഡില്‍നിന്ന് തിട്ടയിലേക്ക് ഇടിച്ചിറങ്ങി. റാന്നി-അത്തിക്കയം റൂട്ടില്‍ കക്കുടുമണ്ണിന് സമീപം ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ബസ് മരത്തില്‍തട്ടി നിന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. കനത്ത മഴയും കാറ്റും ഉള്ളപ്പോഴായിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാര്‍ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. വലിയ ഇറക്കം ഇറങ്ങിവന്ന ബസ് വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് കുഴിയിലേക്ക് ചരിഞ്ഞത്. റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിച്ചശേഷം ഇവിടെ അപകടം നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം ഏറിയതോടെ ഇവിടെ സിഗ്നല്‍ ലൈറ്റും സ്ഥാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.