ബസ് സ്റ്റാൻഡിൽ പൈപ്പ് തകർന്ന് വെള്ളക്കെട്ട്​

പത്തനംതിട്ട: പുതിയ ബസ് സ്റ്റാൻഡ് വ്യാപാര സമുച്ചയത്തിലെ രണ്ടാംനിലയിൽനിന്ന് വെള്ളം ഒഴുക്കിവിടുന്ന പൈപ്പ് പൊട്ടി യാത്രക്കാർ നിൽക്കുന്ന ഭാഗത്ത് വെള്ളക്കെട്ട്. ഈ പൈപ്പ് ഇളകിപ്പോയിട്ട് ഒന്നര വർഷത്തോളമായി. വിവരം വ്യാപാരികൾ നഗരസഭയെ അറിയിച്ചതുമാണ്. കനത്ത മഴസമയത്ത് വലിയ ദുരിതമാണ്. കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡിന്‍റെ ഭാഗത്താണ് വലിയ ദുരിതം. വ്യാപാരികളും വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കടകൾക്കുള്ളിലേക്കും വെള്ളം കയറുന്നുണ്ട്. Photo ... പൈപ്പ് പൊട്ടിയ ഭാഗത്തുനിന്ന് വെള്ളം ഒഴുകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.