ptl th 1 പത്തനംതിട്ട: പുഷ്പഗിരി മെഡിസിറ്റിയിലെ സമ്പൂർണ സൗരോർജ മെഡിക്കൽ കാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ് ഡോ. തോമസ് മാർകൂറിലോസ് അധ്യക്ഷത വഹിക്കും. സൗരോർജ പദ്ധതിയുടെ സ്വിച്ഓൺ ആന്‍റോ ആന്‍റണി എം.പി നിർവഹിക്കും. പുഷ്പഗിരി കോളജ് ഓഫ് ഡെന്‍റൽ സയൻസസിൽ 15ാം വാർഷികത്തിന്‍റെ ഭാഗമായി വിവിധ വികസന പദ്ധതികൾ നടപ്പാക്കിവരുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ഉൾപ്പെടുന്ന പുതിയ പദ്ധതിയാണ് 100 കിലോവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്‍റ്. ഡയറക്ർ ഫാ. എബി വടക്കുംതല, ഡോ. തോമസ് ജോർജ്, ഡെന്‍റൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ബെൻലി ജോർജ്, ഷൈജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.