കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധം

നെടുംകുന്നം: കെ-റെയില്‍ പദ്ധതിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് നെടുംകുന്നം ഫൊറോന യൂനിറ്റ് മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. ഫൊറോന വികാരി ഫാ. ജേക്കബ് അഞ്ചുപങ്കില്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് എ.ജെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. അതിരൂപത സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ബിബിന്‍ കൊച്ചീത്ര, കെ.സി.എഫ് വൈസ് പ്രസിഡന്റ് ഷിജി ജോണ്‍സണ്‍, ഫൊറോന പ്രസിഡന്റ് ജോസഫ് ദേവസ്യ, സെക്രട്ടറി ബിനു നെച്ചിക്കാട്ട്, ജോണ്‍സി കാട്ടൂര്‍, എബ്രഹാം ജോസ് മണമേല്‍, അപ്പച്ചന്‍ കാട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.