വിരലിൽ കുടുങ്ങിയ മോതിരം മുറിച്ചുമാറ്റി

അടൂർ: ഏഴുവയസ്സുകാരന്‍റെ വിരലിൽ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. കടമ്പനാട് കല്ലുകുഴി 'ദീപ'ത്തിൽ രഞ്ജിത് ബാബുവിന്‍റെ മകൻ സെയിനിന്‍റെ (ഏഴ്) കൈവിരലിലെ സ്റ്റീൽ മോതിരം ഊരാൻ കഴിയാതെ വിരൽ നീരുവന്ന് വീർത്തതിനെത്തുടർന്ന് രക്ഷാകർത്താക്കൾ കുട്ടിയെ അടൂർ അഗ്നിരക്ഷാനിലയത്തിൽ എത്തിക്കുകയായിരുന്നു. സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ചുമാറ്റി. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.