അനധികൃത അറവുശാലകൾക്കെതിരെ നടപടി വേണം

നിയമവിരുദ്ധ അറവുകൾക്കെതിരെ നടപടി വേണം -യു.ഡി.എഫ് പത്തനംതിട്ട: നഗരസഭയുടെ പല ഭാഗങ്ങളിലും നിയമവിരുദ്ധമായ അറവുകൾ നടക്കുന്നെന്നും ഇതിനെതിരെ നടപടിയില്ലാത്തതിനാലാണ് നഗരസഭയുടെ ഇറച്ചിസ്റ്റാളുകൾ ലേലത്തിൽ പോകാത്തതെന്നും യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി. നഗരസഭയിലെ വിവിധ ലേലങ്ങൾ ചർച്ചചെയ്യുന്നതിന് ചേർന്ന കൗൺസിലിലാണ് വിമശർനം. നഗരസഭയുടെ പല ഭാഗങ്ങളിലായി ഇറച്ചിക്കച്ചവടത്തിന് നഗരസഭ ലൈസൻസ് നൽകണമെന്നും അദ്ദേഹം പറഞ്ഞു. ലേലത്തിൽ പങ്കെടുക്കുന്നവർ മുൻ വർഷങ്ങളിൽനിന്ന്​ തുക തീരെ കുറച്ചാണ് കാണിക്കുന്നതെന്നും ഇത് നഗരസഭക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും യു.ഡി.എഫിലെ എ. സുരേഷ്കുമാർ , എം.സി. ഷറീഫ് എന്നിവർ ചൂണ്ടിക്കാട്ടി. തീരെ കുറച്ച് തുക വന്നവ വീണ്ടും ലേലം ചെയ്യണമെന്നും അംഗങ്ങൾ പറഞ്ഞു. ഇതിനെ സ.പി.ഐ അംഗമായ സുമേഷ് കുമാറും പിന്തുണച്ചു. നഗരസഭയുടെ അറവുശാല ഇനി മുതൽ പ്രവർത്തിക്കുമെന്നും അനധികൃത അറവുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലേലത്തുക കുറഞ്ഞുപോയവ വീണ്ടും ലേലം ചെയ്യുമെന്നും നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ മറുപടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.