അടൂർ: കനാലുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കല്ലട ജലസേചന പദ്ധതി സംരക്ഷണ സമിതി നേതൃത്വത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടന്നു. പി.എസ് സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കനാലുകൾ നാടിന്‍റെ നട്ടെല്ലാണ്. കൃഷിയെ നിലനിർത്തുന്നതിൽ കനാലിന്‍റെ പങ്ക് വലുതാണെന്നും സുപാൽ പറഞ്ഞു. കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എ.പി. ജയന്‍ അധ്യക്ഷതവഹിച്ചു. അടൂർ നഗരസഭ ചെയർമാൻ ഡി. സജി, ഏഴംകുളം നൗഷാദ്, ടി. മുരുകേശ്, എൻ. രവീന്ദ്രൻ, അജയഘോഷ്, ജിജി ജോർജ്, രാജേഷ് മണക്കാല, പങ്കജാക്ഷൻ പിള്ള എന്നിവർ പങ്കെടുത്തു. ജനശക്തി നഗറിൽ സ്മാരകം നിർമിക്കുവാനും കനാൽ സംരക്ഷണം ആവശ്യപ്പെട്ട് ഏപ്രിൽ 11ന് കെ.ഐ.പി കൊട്ടാരക്കര ചീഫ് എൻജിനീയറുടെ ഒഫിസിലേക്ക് മാർച്ച് നടത്തുമെന്നും കല്ലട ജലസേചന പദ്ധതി സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.