സ്വയം പ്രതിരോധം സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും -മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: സ്വയം പ്രതിരോധം സ്ത്രീകളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ല പൊലീസിന്‍റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഞാന്‍ എന്നെത്തന്നെ സംരക്ഷിക്കുമെന്ന ആത്മവിശ്വാസമാണ് സ്വയം പ്രതിരോധ പരിശീലനത്തിലൂടെ സ്ത്രീകള്‍ ആര്‍ജിക്കുന്നത്. ആത്മവിശ്വാസത്തോടെ പ്രശ്നങ്ങളെ നേരിടുന്ന പരിശീലനങ്ങള്‍ എന്നും സ്വാഗതാര്‍ഹമാണ്. സ്ത്രീ പ്രാതിനിധ്യം എല്ലായിടത്തും 50 ശതമാനം മുകളിലേക്ക് ആകുന്ന സന്ദര്‍ഭത്തില്‍ സ്വയം പ്രതിരോധം ഏറ്റവുമധികം അഭിഭാജ്യമായ ഘടകമാണെന്നും മന്ത്രി പറഞ്ഞു. 764 സ്ത്രീകള്‍ക്ക് ഇതിനോടകം ജില്ലയില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. പരിപാടിയില്‍ വനിത പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ബി.ലേഖ, സിന്‍സി പി.അസീസ്, പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിനീത എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിവൈ.എസ്​.പി ഉമേഷ് കുമാര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍. നവനീത്, ബിന്ദു അനില്‍, ശ്രീജ മഹേഷ്, അരുണ്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ -PTL41 police ജില്ല പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിപാടിയില്‍നിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.