എട്ട്​ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷനുമുന്നിൽനിന്ന്​ 8.329 കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ്​ പിടികൂടി. വലഞ്ചുഴി മുസ്​ലിം പള്ളിക്ക് സമീപം മുരുപ്പേൽ പുത്തൻവീട്ടിൽ സഫദ് മോനാണ്​ (26) അറസ്റ്റിലായത്. അതിരാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ച പൊലീസ്​ ഉദ്യോഗസ്ഥർ ഇയാളെ വളഞ്ഞ്​ പിടികൂടുകയായിരുന്നു. രണ്ടുവർഷമായി മറ്റ് സംസ്ഥാനങ്ങളിൽനിന്ന്​ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതി ആദ്യമായാണ് പൊലീസ് പിടിയിലാകുന്നത്. ആന്ധ്രയിൽനിന്നാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ആർ.ഡി.ഒ കെ. ചന്ദ്രശേഖരൻ പിള്ളയുടെ സാന്നിധ്യത്തിൽ തിരുവല്ല എസ്.ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു. തിരുവല്ല എസ്.ഐ നിത്യ സത്യൻ ഡാൻസാഫ് സംഘത്തിലെ എസ്.ഐ വിത്സൻ, എ.എസ്.ഐ അജികുമാർ, പൊലീസ്​ ഉദ്യോഗസ്ഥരായ ജയകുമാർ, വിഷ്ണു, ഹരിദാസ്, സുജിത്, മിഥുൻജോസ്, അഖിൽ, ശ്രീരാജ്, ബിനു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഫോട്ടോ: PTL44gunja കഞ്ചാവുമായി പിടിയിലായ സഫദ് മോൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.