അഞ്ചുമന ക്ഷേത്രത്തിലെ കൊടിമരത്തിന് തേക്ക് കോന്നിയിൽനിന്ന്

കോന്നി: കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിലെ സ്വർണ കൊടിമരം നിർമിക്കുന്നതിനുള്ള തേക്കുമരം കോന്നി വനത്തിലേത്. കുമ്മണൂരിലെ വനംവകുപ്പിന്‍റെ തേക്കുതോട്ടത്തിൽനിന്ന്​ കണ്ടെത്തിയ ലക്ഷണമൊത്ത തേക്കാണ് കൊടിമരം നിർമിക്കാൻ ഉപയോഗിക്കുന്നത്. കഴിഞ്ഞദിവസം രാവിലെ ഏഴരയോടെ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട്, മേൽശാന്തി അനീഷ് ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷപൂജ നടത്തി മരം മുറിച്ചതിനുശേഷം നിലംതൊടാതെ രണ്ട് ക്രയിൻ ഉപയോഗിച്ച് തടി ഉയർത്തി പ്രത്യേക വാഹനത്തിൽ കയറ്റിയാണ് കൊണ്ടുപോയത്. തുടർന്ന് തന്ത്രി ചേർത്തല തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ആചാരവിധിപ്രകാരം തേക്കുമരം സ്വീകരിക്കും. തുടർന്ന് സ്വീകരണശേഷം അഞ്ചുമന ദേവീക്ഷേത്രത്തിൽ എത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.