പത്തനംതിട്ട: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാറിന്റെ ആര്‍ദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ ഒന്നാമത് ആനിക്കാട് പഞ്ചായത്ത്. ഏഴംകുളത്തിനും കൊടുമണിനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും ലഭിച്ചു. മന്ത്രി വീണ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. മന്ത്രിയുടെ സ്വന്തം ജില്ലയിൽ സംസ്ഥാനതല പുരസ്കാരങ്ങൾ ഒന്നുമില്ല. നവകേരള കര്‍മപദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കുന്നത്. നെറ്റ്ബാൾ ചാമ്പ്യൻഷിപ്; സിൽവർ മെഡൽ ടീമിൽ ഇരവിപേരൂരുകാരും പത്തനംതിട്ട: നാഷനൽ ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ കേരള ടീമിൽ ഇരവിപേരൂകാരും. ഇതാദ്യമായാണ് കേരള ജൂനിയർ ടീം നാഷനൽ മെഡൽ നേടുന്നത്. 12 അംഗ കേരള ടീമിൽ ഇരവിപേരൂർ പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ സ്ഥാപിച്ച ജില്ല നെറ്റ്ബാൾ ഹോസ്റ്റലിലെ ഏഴ് കളിക്കാർ ഉൾപ്പെടുന്നു. അമൽ ജീവൻ (ക്യാപ്റ്റൻ), ജയകൃഷ്ണൻ, വൈഷ്ണവ്, പാർഥൻ, അനന്തു, ദേവ്, ജോഷി എന്നിവർ ഇരവിപേരൂർ ഹോസ്റ്റൽനിന്നുള്ളവരാണ്. കേരള നെറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് നജുമുദ്ദീൻ, സ്റ്റേറ്റ് കോച്ച് ഗോഡ്‌സൺ ബാബു ഇവരടങ്ങിയ ഒഫീഷ്യൽസാണ് ടീമിനെ നയിച്ചത്. PTL 17 NETBALL നാഷനൽ ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ കേരള ടീം ബോയ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.