കൂറ്റൻ മരം റോഡിലേക്ക് വീണു

തിരുവല്ല: തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ മണിപ്പുഴയിൽ സ്വകാര്യ പുരയിടത്തിൽനിന്നിരുന്ന കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു. ചൊവ്വാഴ്ച രാത്രി പത്തരയോടെ മണിപ്പുഴ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. മണിപ്പുഴ വാഴയിൽ വീട്ടിൽ ബെന്നി തോമസിന്‍റെ പുരയിടത്തിൽ നിന്ന മരമാണ് റോഡിലേക്ക് വീണത്. തിരുവല്ലയിൽനിന്ന്​ എത്തിയ അഗ്​നിരക്ഷാസേന ഉദ്യോഗസ്ഥർ മരം മുറിച്ചുനീക്കി. റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.