കോന്നി: കേരള ഫയർ സർവിസ് അസോസിയേഷൻ കോന്നി യൂനിറ്റിന്‍റെ നേതൃത്വത്തിൽ അനുമോദന-യാത്രയയപ്പ് ചടങ്ങ് നടത്തി. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോന്നി അഗ്നിരക്ഷാ നിലയത്തിൽ ഷിഹാബുദ്ദീന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സർവിസിൽനിന്ന് വിരമിക്കുന്ന എം. സജീവ് ഖാൻ, രാഷ്ട്രപതിയുടെ ഫയർ സർവിസ് മെഡലിന് അർഹനായ പി.കെ. രാമൻകുട്ടി എന്നിവരെ ആദരിച്ചു. കേരള ഫയർ സർവിസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.എം. ബദറുദ്ദീൻ, മേഖല പ്രസിഡന്‍റ് പി. സജു, സെക്രട്ടറി സി. സിജിമോൻ, സുരേഷ് കുമാർ, ഷാജുദ്ദീൻ, കെ.വി. വർഗീസ്, എസ്. ബിനോയ് എന്നിവർ സംസാരിച്ചു. മേഖല ജോയന്‍റ് സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും യൂനിറ്റ് കൺവീനർ സുഹൈൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.