'സിൽവർ ലൈൻ നടപ്പാക്കാൻ ശ്രമിച്ചാൽ പ്രക്ഷോഭം'

പന്തളം: സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ്. പന്തളം നഗരസഭയിലെ ഐരാണിക്കുടിയിൽ സിൽവർ ലൈൻ കല്ല് സ്ഥാപിക്കാൻ എത്തുമെന്ന് കരുതി പ്രതിഷേധവുമായി എത്തിയതായിരുന്നു ബി.ജെ.പി നേതാക്കൾ. ജില്ല വൈസ് പ്രസിഡന്‍റ്​ കെ. ബിനുമോൻ, നിധിൻ ശിവ, ശ്യാം തട്ടയിൽ, ബിനോയ് മാത്യു, പി.എസ്. കൃഷ്ണകുമാർ, കൊട്ടേത്ത് ഹരികുമാർ, എം.സി. സദാശിവൻ, സൂര്യ എസ്. നായർ, ശ്രീലേഖ, സൗമ്യ സന്തോഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.