ഗ്യാസ് സിലിണ്ടറിൽ തീപിടിച്ചു

കൊടുമൺ: ഇടത്തിട്ട ഗവ. എൽ.പി സ്കൂളിലെ പാചകപ്പുരയിൽ ഗ്യാസ് സിലിണ്ടറിന്​ തീപിടിച്ചു. കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിന്​ സ്കൂളിലെ പാചകക്കാരി രാവിലെ സിലിണ്ടർ ഓണാക്കിയപ്പോൾ സിലിണ്ടറിൽനിന്ന്​ സ്റ്റൗവിലേക്കുള്ള ഹോസിൽ തീ പിടിക്കുകയായിരുന്നു. ഉടൻ സ്കൂളിലെ അധ്യാപകരും നാട്ടുകാരും ഓടിയെത്തി വെള്ളവും നനഞ്ഞ ചാക്കും ഉപയോഗിച്ച് തീകെടുത്തി. വിവരം അറിഞ്ഞ് അടൂരിൽനിന്ന്​ അഗ്​നിരക്ഷാ സേനയും സ്ഥലത്തെത്തി. സിലിണ്ടർ പരിശോധിച്ചപ്പോൾ ഗ്യാസ് ചോർച്ച കണ്ടെത്തി. ഉടൻ സിലിണ്ടറിന്‍റെ വാൽവ് ഓഫാക്കി ചോർച്ച ഒഴിവാക്കി. പിന്നീട് സിലിണ്ടർ പുറത്തേക്ക് മാറ്റി. അടൂർ അഗ്​നിരക്ഷാ സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിലാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. Photo ... ഇടത്തിട്ട ഗവ. എൽ.പി സ്കൂളിൽ തീപിടിച്ച ഗ്യാസ് സിലിണ്ടർ പുറത്തെടുത്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.