പന്തളം: പന്തളത്ത് എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫ്ലൈഓവർ വേണമെന്ന് സി.പി.എം ഏരിയ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. പന്തളം കോളജ് ജങ്ഷൻ മുതൽ പൊലീസ് സ്റ്റേഷൻ റോഡ് വരെയുള്ള ഭാഗത്ത് ഫ്ലൈഓവർ നിർമിക്കാനുള്ള ആവശ്യം ഉന്നയിച്ച് റവന്യൂ-ധനകാര്യ വകുപ്പുകളിലും ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലും അപേക്ഷ നൽകുമെന്ന് സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ അറിയിച്ചു. കോളജ്, സ്കൂളുകൾ, പെട്രോൾ പമ്പുകൾ, ബാങ്കുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന മേഖലയാണ് എം.സി റോഡിൽ പന്തളം ജങ്ഷന് ഇരുവശവും. ബസ് സ്റ്റോപ്പുകളും ജങ്ഷന് സമീപത്തായതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് പതിവാണ്. ഫ്ലൈഓവർ നിലവിൽ വന്നാൽ ദീർഘദൂര യാത്രകൾ നടത്തുന്ന വാഹനങ്ങളും ചരക്കുവണ്ടികളും ജങ്ഷനിൽ എത്താതെ പോകുമെന്നതിനാൽ തിരക്ക് ഗണ്യമായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.