മല്ലപ്പള്ളി: പശ്ചാത്തല മേഖലക്കും ഭവന നിർമാണത്തിനും മുൻഗണന നൽകി ആനിക്കാട് പഞ്ചായത്ത് ബജറ്റ്. പശ്ചാത്തല മേഖലയിൽ 99.75 ലക്ഷം രൂപയും ഭവനനിർമാണത്തിന് 52.5 ലക്ഷം രൂപയും വകയിരുത്തി. ഉൽപാദന മേഖലയിൽ കൃഷിക്കും മൃഗസംരക്ഷണത്തിനും പരിഗണന നൽകി 36,56 ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിന് 39.18 ലക്ഷവും അംഗൻവാടി പോഷകാഹാരത്തിന് ഒമ്പതു ലക്ഷവും കുടിവെള്ള വിതരണത്തിന് 18 ലക്ഷവും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പദ്ധതികൾക്കായി ഏഴ് ലക്ഷവും പൊതു ആരോഗ്യ പരിപാടികൾക്കായി 15 ലക്ഷം രൂപയും വകയിരുത്തി. 9,95,85,073 രൂപ വരവും 9,79,97,000 ചെലവും 1,58,81,073 രൂപ നീക്കിയിരിപ്പും വരുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് തോമസ് മാത്യു അവതരിപ്പിച്ചു. പ്രസിഡന്‍റ് പ്രമീള വസന്ത് മാത്യൂ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.