റാന്നി: കാർഷിക മേഖലക്കും ഭവന നിർമാണത്തിനും മുൻഗണന നൽകി വെച്ചൂച്ചിറ പഞ്ചായത്ത് ബജറ്റ്. വെച്ചൂച്ചിറയിൽ പഞ്ചായത്ത് ഓഫിസ് വിപുലീകരണത്തിന് 1.5 കോടി വകയിരുത്തി. 22.87കോടി വരവും 22.58കോടി ചെലവും 28.58ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് നിഷാ അലക്സ് അവതരിപ്പിച്ചു. സ്ഥലപരിമിതി മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുവേണ്ടി 1.5 കോടി ചെലവിട്ട് പഞ്ചായത്ത് ഓഫിസിന് അനുബന്ധ കെട്ടിടം നിർമിക്കും. കാർഷിക മേഖലക്ക് മുൻഗണന നൽകുന്നതാണ് ബജറ്റ്. 8.45 കോടി കാർഷിക മേഖലക്ക് വകയിരുത്തി. 250 ക്ഷീര കർഷകരെ ഈ വർഷം തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളാക്കും. 50 കാലിത്തൊഴുത്ത്, 50 ആട്ടിൻകൂട്, 50 കോഴിക്കൂട് എന്നിവ ഈ പദ്ധതിയിലൂടെ നിർമിച്ചുനൽകും. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനു 40 ലക്ഷം രൂപയും റോഡുകളുടെ പുനർനിർമാണത്തിന് 1.8 കോടിയും മാറ്റിവെച്ചിട്ടുണ്ട്. Ptl rni _5 budjet
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.