ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിക്ക് തുടക്കം

പത്തനംതിട്ട: ഹരിത കേരള മിഷൻ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ തെളിനീരൊഴുകും നവകേരളം കാമ്പയിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. നഗരസഭാതല ഉദ്ഘാടനം വലഞ്ചുഴി കടവിലാണ് നടന്നത്. നഗരപ്രദേശത്തുള്ള നദികളില്‍ അടിഞ്ഞ മണലും എക്കലും സമയബന്ധിതമായി കാമ്പയിന്റെ ഭാഗമായി നീക്കം ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കൈവഴികളിലെയും തോടുകളിലെയും ഒഴുക്ക് തടസ്സപ്പെടുത്തുന്ന മാലിന്യം നീക്കം ചെയ്ത് നദികളുടെയും തോടുകളുടെയും സ്വാഭാവിക ഒഴുക്ക് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇറിഗേഷന്‍ വകുപ്പ്​ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ തൊഴിലുറപ്പ് തൊഴിലാളികളും പങ്കാളികളാകും. 24ാം വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആര്‍. അജിത്കുമാര്‍, ഇറിഗേഷന്‍ എക്സി. എൻജിനീയര്‍ ടെസിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.