ബസ്​ പണിമുടക്ക്​: രണ്ടാംദിനവും ദുരിതം

പത്തനംതിട്ട: സ്വകാര്യ ബസ്​ പണിമുടക്കിൽ രണ്ടാം ദിവസവും ജനം വലഞ്ഞു. വിദ്യാർഥികൾ അടക്കമുള്ള നൂറുകണക്കിന്​ യാത്രക്കാരാണ്​ വെള്ളിയാഴ്ചയും ദുരിതം അനുഭവിച്ചത്​. കെ.എസ്.ആർ.ടി.സി അധിക സർവിസ്​ നടത്തുമെന്ന്​ പറഞ്ഞിട്ടും കാര്യമായ സർവിസ്​ നടന്നില്ല. അധിക സർവിസ്​ നടത്താൻ കൂടുതൽ ബസുകളുമില്ല​ ഡിപ്പോകളിൽ. ഉൾപ്രദേശങ്ങളിലാണ്​ യാത്രക്ലേശം രൂക്ഷം. പത്തനംതിട്ട-ചെങ്ങന്നൂർ, പത്തനംതിട്ട -പുനലൂർ, പത്തനംതിട്ട-തിരുവല്ല, പത്തനംതിട്ട-തട്ട, അടൂർ റൂട്ടുകളിൽ മാത്രമാണ്​ കെ.എസ്​.ആർ.ടി.സി അധിക ട്രിപ്പുകൾ ഓടിച്ചത്​. സ്വകാര്യബസുകൾ മാത്രമുള്ള റൂട്ടുകളിൽ സർവിസ്​ നടത്തിയതും ഇല്ല. സ്വകാര്യബസ്​ മാത്രമുള്ള പത്തനംതിട്ട-കൊടുമൺ-ഏഴംകുളം റൂട്ടിൽ ജനങ്ങൾ ഏറെ വിഷമിച്ചു. മലയോര മേഖലകളായ കോന്നി, തണ്ണിത്തോട്​, ചിറ്റാർ, സീതത്തോട്​ മേഖലകളിലും ജനങ്ങൾ ദുരിതമനുഭവിച്ചു. റാന്നി-അത്തിക്കയം, കുടമുരുട്ടി, വടശ്ശേരിക്കര മേഖലകളിലും സ്വകാര്യബസുകളാണ്​ ആശ്രയം. പത്തനംതിട്ട-വി. കോട്ടയം, പത്തനംതിട്ട- കടമ്മനിട്ട റൂട്ടുകളിലും യാത്രക്കാർ വലഞ്ഞു. പല സ്ഥലത്തും സ്കൂൾ, കോളജ്​ വിദ്യാർഥികൾ സമയത്ത്​ എത്താൻ കഴിയാതെ ബുദ്ധിമുട്ടിലായി. അവസരം മുതലാക്കി ഓട്ടോ റിക്ഷകൾ ഇരട്ടി ചാർജ്​ വാങ്ങുന്നതായും പരാതി ഉയരുന്നുണ്ട്​. കെ.എസ്​.ആർ.ടി.സി ഡിപ്പോകളിൽ വെള്ളിയാഴ്ച വൈകീട്ടും വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​. ചിത്രം...... mail...... തിരക്ക്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.