അവാർഡ് ദാനവും യാത്രയയപ്പും

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ അവാർഡ് ദാനവും യാത്രയയപ്പ് സമ്മേളനവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. കെ. അനന്ത ഗോപൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ പി.കെ. ഗോപിദാസ് അധ്യക്ഷത വഹിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് നഗരസഭ ചെയർ പേഴ്സൻ ബിന്ദു ജയകുമാർ അവാർഡ് കൈമാറി. വിരമിക്കുന്ന അധ്യാപകരെ അനന്തഗോപൻ ആദരിച്ചു. കൗൺസിലർമാരായ അന്നമ്മ മത്തായി, ശ്രീനിവാസ് പുറയാറ്റ്, ദേവസ്വം ചീഫ് എൻജിനീയർ ആർ. അജിത് കുമാർ, രാജേഷ് മോഹൻ, ജി. സന്തോഷ്, കെ.എസ്. മിനി, കെ.ജി. റെജിമോൻ, വി.കെ. മധു, അശോക് വി. പിള്ള, വിഷ്ണു നമ്പൂതിരി എന്നിവർ സംസാരിച്ചു. റോഡ് നിർമാണം ആരംഭിച്ചു തിരുവല്ല: വേങ്ങൽ മുണ്ടപ്പള്ളി പടി - കേളംപറമ്പിൽ റോഡ് നിർമാണം പെരിങ്ങര ഗ്രാമപഞ്ചായത്ത് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ശാന്തമ്മ ആർ. നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം സോമൻ താമരച്ചാൽ, പ്രസാദ് മണ്ണൂച്ചേരിൽ, പി.സി. മോഹനൻ, ബാബു വേങ്ങത്തറ, സജി, മോനി എന്നിവർ സംസാരിച്ചു. ധർണ നടത്തി തിരുവല്ല: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) തിരുവല്ല ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവിഷൻ ഓഫിസിന്​ മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു പത്തനംതിട്ട ജില്ല ട്രഷറർ അഡ്വ. ആർ. സനൽ കുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്‍റ്​ എം.എൻ. മധു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.