മല്ലപ്പള്ളി: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്‍റെ 2022-23 വാര്‍ഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് എം.എ. ജമീല ബീവി അവതരിപ്പിച്ചു. ബജറ്റില്‍ കാര്‍ഷിക മേഖല, ലൈഫ് ഭവന പദ്ധതി, പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം എന്നിവക്ക് പ്രത്യേക ഊന്നല്‍ നല്‍കി. 17,62,31,684 രൂപ വരവും 17,50,01,148 ചെലവും 12,30,536 രൂപ നീക്കിയിരിപ്പും ബജറ്റിൽ പ്രതീക്ഷിക്കുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 30 ലക്ഷം രൂപയും വഴിവിളക്ക് വൈദ്യുതി ലൈന്‍ നീട്ടുന്നതിന് അഞ്ച് ലക്ഷം രൂപയും റോഡ് പുനരുദ്ധാരണത്തിന് 56 ലക്ഷം രൂപയും റോഡിതര പുനരുദ്ധാരണത്തിന് 52 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത ആനുകൂല്യ സബ്സിഡിയായി 16 ലക്ഷം രൂപയും അതിദരിദ്രരുടെ പുനരധിവാസത്തിനും ഉന്നമനത്തിനുമായി രണ്ട് ലക്ഷം രൂപയും പഞ്ചായത്തിന്‍റെ ജൈവവൈവിധ്യ പരിപാലനത്തിന് രണ്ട് ലക്ഷം രൂപയും അടിക്കടി ഉണ്ടാകുന്ന പ്രകൃതിദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, അംഗം ഈപ്പൻ വർഗീസ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.