പന്തളം: അനിശ്ചിതകാല . സ്വകാര്യബസുകൾ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ മേഖലകളിൽ യാത്രക്കാർക്ക് സമരം കൂടുതൽ ദുരിതമായി. പന്തളം-പത്തനംതിട്ട, മാവേലിക്കര-പന്തളം, ജില്ല കേന്ദ്രവുമായി ബന്ധപ്പെട്ട് കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. പരീക്ഷക്കാലത്ത് ബസ് പണിമുടക്കിയത് വിദ്യാർഥികളെ വലച്ചു. നേരത്തേ ഓടിയിരുന്ന സ്വകാര്യബസുകൾ കോവിഡിനുശേഷം പൂർണ സജ്ജമായിട്ടില്ല. എം.സി റോഡിൽ ദീർഘദൂര ബസുകളും കെ.എസ്.ആർ.ടി.സിയും പരമാവധി സർവിസുകൾ നടത്തി. ഫോട്ടോ: സമരത്തെത്തുടർന്ന് വിജനമായ പന്തളം സ്വകാര്യബസ് സ്റ്റാൻഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.