ptl th 2 പത്തനംതിട്ട: മാർച്ച് അവസാനവാരം ആരംഭിക്കുന്ന ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷക്കായി ഡ്യൂട്ടി നിര്‍ണയിച്ച് നല്‍കിയതിനെ ചൊല്ലി വ്യാപക പരാതികളുയരുന്നു. വര്‍ഷങ്ങളായി ഹയര്‍ സെക്കൻഡറി പരീക്ഷക്ക് അധ്യാപകര്‍ക്ക് ഡ്യൂട്ടി ലഭിക്കുന്നതിന് ഓണ്‍ലൈനായി ഓപ്ഷന്‍ നല്‍കുന്നതിന് അവസരം നല്‍കാറുണ്ട്. സൗകര്യപ്രദമായ 10 സ്‌കൂളുകള്‍ വരെ ഓപ്ഷനായി നല്‍കുന്നതിന് സര്‍ക്കാര്‍ സോഫ്റ്റ്വെയറായ ഐ എക്‌സാമില്‍ അവസരമുണ്ടായിരുന്നു. ഓരോ അധ്യാപകരും നല്‍കിയിട്ടുള്ള ഓപ്ഷനില്‍നിന്ന് ഒരു സ്‌കൂള്‍ അനുവദിക്കാറാണ് പതിവ്. എന്നാല്‍, ഇത്തവണ ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയെങ്കിലും, നല്‍കിയ ഓപ്ഷനുകളില്‍ ഒന്നും അനുവദിക്കാതെ വിദൂരമായ സ്‌കൂളുകളിലേക്ക് അധ്യാപകരെ നിയമിച്ചിരിക്കുന്നതാണ് വ്യാപക പരാതിക്ക് കാരണമായത്. അധ്യാപകന്‍ ജോലി ചെയ്യുന്ന സ്‌കൂളുമായുള്ള സാമീപ്യം, നല്‍കിയിരിക്കുന്ന ഓപ്ഷന്‍, സീനിയോറിറ്റി ഇവയാണ് സാധാരണ പരീക്ഷാഡ്യൂട്ടിക്ക് സ്‌കൂള്‍ അനുവദിക്കുമ്പോള്‍ പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇന്‍വിജിലേഷന്‍ ഡ്യൂട്ടി പട്ടിക പിന്‍വലിച്ച് അധ്യാപകര്‍ നല്‍കിയിട്ടുള്ള ഓപ്ഷനുകള്‍ അനുസരിച്ചുള്ള ഡ്യൂട്ടി നല്‍കണമെന്ന് എ.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.