വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ സെക്​ഷനിലെ എം.ജി.എം, പുരുമ്പാലം, അമ്പിളി ജങ്ഷന്‍, കാവുംഭാഗം, മണിപ്പുഴ എന്നിവിടങ്ങളില്‍ ബുധനാഴ്ച എട്ടുമുതല്‍ ആറുവരെ ........ മണ്ഡലം കണ്‍വെന്‍ഷന്‍ തിരുവല്ല: യൂത്ത് ഫ്രണ്ട് എം പെരിങ്ങര മണ്ഡലം കണ്‍വെന്‍ഷന്‍ കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്‍റ്​ എന്‍.എം. രാജു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ തോമസ് കോശി അധ്യക്ഷതവഹിച്ചു. സജി അലക്‌സ്, ജോജി പി.തോമസ്, സാജു സാമുവേല്‍, ശര്‍മിള സുനില്‍, ഫിലിപ്പോസ് എന്നിവര്‍ സംസാരിച്ചു. .................... അനുസ്മരണം തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കല്‍ കമ്മിറ്റി ഇ.എം.എസ്.-എ.കെ.ജി അനുസ്മരണം നടത്തി. ജില്ല സെക്രട്ടേറിയറ്റ് അംഗം അഡ്വ. ആര്‍. സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എല്‍.സി സെക്രട്ടറി സിബിച്ചന്‍ അധ്യക്ഷതവഹിച്ചു. പ്രമോദ് ഇളമണ്‍, സി.കെ. പൊന്നപ്പന്‍, രാധാകൃഷ്ണന്‍ മണ്ണഞ്ചേരില്‍, ഗീത പ്രസാദ്, കെ.പി. ഫിലിപ് എന്നിവര്‍ സംസാരിച്ചു. ............. അഴിയിടത്തുചിറ ഗവ. ഹൈസ്‌കൂളിന് പുരസ്കാരം തിരുവല്ല: ഡയറ്റിന്‍റെ മികവ് പദ്ധതിയില്‍ അഴിയിടത്തുചിറ ഗവ. ഹൈസ്‌കൂള്‍ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് നേട്ടം. സ്‌കൂളിലെ ഊര്‍ജതന്ത്ര പഠനത്തിലെ തൊഴില്‍ സാധ്യതകള്‍ എന്ന പ്രവൃത്തിയാണ് നേട്ടത്തിന് കാരണമായത്. ഡയറ്റ് കോഓഡിനേറ്റര്‍ ഡോ. കെ.കെ. ദേവി, ഡോ. വിജയമോഹന്‍, റിസര്‍ച്ച് ഓഫിസര്‍ അജി, ലക്ചറര്‍ മിലീന ജയിംസ് എന്നിവര്‍ വിലയിരുത്തല്‍ നടത്തി. ................ കുറ്റൂരിൽ എല്ലാ വീട്ടിലും പൈപ്പ് കണക്​ഷന് നടപടി തിരുവല്ല: കുറ്റൂര്‍ പഞ്ചായത്തില്‍ എല്ലാ വീട്ടിലും പൈപ്പ് കണക്​ഷന്‍ എത്തിക്കുന്ന ജോലിക്ക്​ തുടക്കം. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍പ്പെടുത്തിയാണ് പൈപ്പിടുന്നത്. ഇതിനായുള്ള പൈപ്പുകള്‍ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചുതുടങ്ങി. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള മുഴുവന്‍ പൈപ്പുകളും മാറ്റും. നിലവില്‍ കണക്​ഷന്‍ ഇല്ലാത്ത വീടുകളില്‍ പൈപ്പിട്ടുനല്‍കും. 2200 ഗാര്‍ഹിക കണ്കഷനുകളാണ് കുറ്റൂരില്‍ ഉള്ളത്. 2129 വീടുകളില്‍ക്കൂടി കണക്​ഷന്‍ നല്‍കും. ഇതോടെ പഞ്ചായത്തിലെ 4329 വീടുകളില്‍ പൈപ്പ് കണക്​ഷനാകും. 22.6 കോടിയുടേതാണ് പദ്ധതി. 64 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പിടും. ഏഴുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും. പി.വി.സി പൈപ്പുകള്‍ക്ക് പകരം പോളി എത്തിലിന്‍ പൈപ്പുകളാണ് ഉപയോഗിക്കുക. ചേലാമോടി, കല്ലിശ്ശേരി പദ്ധതികളില്‍ നിന്നാണ് പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണം നടക്കുന്നത്. എം.സി റോഡിന് സമീപമുള്ള പ്രദേശങ്ങളിലാണ് കല്ലിശ്ശേരിയില്‍ നിന്നുള്ള വെള്ളമെത്തുന്നത്. ബാക്കി പ്രദേശത്ത് ചേലാമോടിയില്‍നിന്ന്​ വെള്ളമെത്തിക്കുന്നു. കുറ്റൂരിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചേലാമോടിയില്‍ നിന്നുള്ള വെള്ളം കിട്ടാതിരിക്കുന്നത് കുടിവെള്ള ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്. ആറാട്ടുകടവിന് സമീപം പള്ളിമലയില്‍ പുതിയ സംഭരണി സ്ഥാപിച്ച് പരിഹാരം കാണാനുള്ള ശ്രമം നടത്തിവരുകയാണ്. 15ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് പള്ളിമലയില്‍ പണിയുക. ഇതോടെ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ............... നിലംനികത്താനുള്ള നീക്കം തടഞ്ഞു തിരുവല്ല: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നിലം അനധികൃതമായി നികത്താനുള്ള നീക്കം സി.പി.ഐ ഇടപെട്ട് തടഞ്ഞു. സി.പി.ഐ കടപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നികത്തുഭൂമിയിൽ കൊടിനാട്ടി. ഇതിന് പിന്നാലെ കടപ്ര വില്ലേജ് ഓഫിസർ വസ്തു ഉടമക്ക്​ നിരോധന ഉത്തരവ് നൽകി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപത്തെ 15 സെന്‍റോളം വരുന്ന നിലം നികത്താനുള്ള ശ്രമമാണ് സി.പി.ഐയും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞത്. അനധികൃത നിലം നികത്തൽ സംബന്ധിച്ച റിപ്പോർട്ട് ആർ.ഡി.ഒക്ക്​കൈമാറിയതായി വില്ലേജ് ഓഫിസർ ബിജു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.