വടശ്ശേരിക്കര: ലോക വനദിനാചരണ ഭാഗമായി ചിറ്റാർ ഗ്രാമപഞ്ചായത്ത് ബി.എം.സി, വനം വകുപ്പ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ കാരികയം വനത്തിലൂടെ ആറാട്ടുകടവുവഴി മുതലവാരം ഹൈഡ്രോ ഇലക്ട്രിക് പദ്ധതി ഡാം ഭാഗം വരെ വനപഠനയാത്ര നടത്തി. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി കുളത്തുങ്കൽ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രവികല എബി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ആർ. തങ്കപ്പൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. ബഷീർ, ജിതേഷ് ഗോപാലകൃഷ്ണൻ, ആദർശ വർമ എന്നിവർ സംസാരിച്ചു. പരിഷത്ത് യൂനിറ്റ് സെക്രട്ടറി പ്രേംജിത് ലാൽ ആമുഖപ്രസംഗം നടത്തി. ചിറ്റാർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ കെ. സുനിൽ, ബീറ്റ് ഓഫിസർമാരായ എം. ശ്രീലാൽ, എസ്.ആർ. സരിത, അംബിക ,പരിഷത്ത് അംഗങ്ങളായ അജയൻ, എൻ.വി. ഗോപാലൻ എന്നിവർ വനയാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.