കുമ്പാങ്ങൽ കോളനിയിലേക്കുള്ള റോഡ് ഉദ്ഘാടനം

ptl th 2 പത്തനംതിട്ട: നഗരസഭ വഞ്ചിപൊയ്ക മൂന്നാം വാർഡിൽ കുമ്പാങ്ങൽ കോളനിയിലേക്കുള്ള റോഡിലെ പടികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. 150ഓളം പടികളാണ് ഇവിടെ നിർമിച്ചത്. നഗരസഭ ഫണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. വാർഡ് കൗൺസിലർ അനില അനിൽ, ജില്ല സ്​പോർട്​സ്​ കൗൺസിൽ പ്രസിഡന്‍റ് കെ. അനിൽകുമാർ, സക്കീർ അലങ്കാരത്ത്, ദിനേശ് എന്നിവർ പ​ങ്കെടുത്തു. വാർഡിലെ പെരിങ്ങമ്മല-നെടുമനാൽ റോഡ്​ നിർമാണവും പൂർത്തിയായിട്ടുണ്ട്. ഇതിന്‍റെ ഉദ്ഘാടനവും ഉടൻ നടക്കുമെന്ന് വാർഡ് കൗൺസിലർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.