കോന്നി: തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ആഭിമുഖ്യത്തിൽ ജലദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗ്രീൻ വാക്, ജൈവതടയണ നിർമാണം, പരിസ്ഥിതി സൗഹൃദ ക്ലാസ് മുറി എന്നിവയാണ് സംഘടിപ്പിച്ചത്. വടശ്ശേരിക്കര റേഞ്ച് ഓഫിസർ ആർ. വിനോദ് വിദ്യാർഥികളുമായി സംവദിച്ചു. തടിയും പാറക്കല്ലും മറ്റു പാഴ്വസ്തുക്കളും ഉപയോഗിച്ച് നിർമിക്കുന്ന തടയണയാണ് ജൈവ തടയണ. കൊന്നപ്പാറ വി.എൻ.എസ് കോളജിലെ സുവോളജി ഡിപ്പാർട്മെന്‍റിന്‍റെയും മൈക്രോബയോളജി ഡിപ്പാർട്മെന്‍റിന്‍റെയും സഹകരണത്തോടെയാണ് ജൈവതടയണ നിർമിച്ചത്. വടശ്ശേരിക്കര റേഞ്ച് ഓഫിസർ ആർ. വിനോദ്, തണ്ണിത്തോട് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എ. നിസാം, സ്റ്റേഷൻ ജീവനക്കാരായ എം.കെ. ഗോപകുമാർ, ആർ. സുനിൽകുമാർ, കെ.എസ്. ശ്രീരാജ്, വി. ഗോപകുമാർ, നാരായണൻ കുട്ടി, എം.ആർ. പ്രസാദ്കുമാർ, എസ്.വി.എൻ.എസ് കോളജ് അധ്യാപകരായ പ്രവീൺ, അഞ്ജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.