'സിദ്ധ​നർ വിഭാഗത്തിന്​​ ഉപജാതി സംവരണം ലഭ്യമാക്കണം'

ptl th 1 പത്തനംതിട്ട: സിദ്ധനർ സർവിസ്​ വെൽഫെയർ സൊസൈറ്റി വാർഷികം ആന്‍റോ ആന്‍റണി എം.പി ഉദ്​ഘാടനം ​ചെയ്തു. സംസഥാന പ്രസിഡന്‍റ്​ കെ. ദാമോദരൻ അധ്യക്ഷതവഹിച്ചു. ജനസംഖ്യാനുപാതികമായി ലഭിച്ചിട്ടില്ലാത്ത ഉപജാതി സംവരണം സിദ്ധ​നർ വിഭാഗത്തിന്​​ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, വിദ്യാഭ്യാസ ഗ്രാന്‍റുകൾ വർധിപ്പിക്കുക, സ്വകാര്യ മേഖലയിൽ സംവണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ പ്രമേയം പാസാക്കി. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ അനുമോദിച്ചു. മുതിർന്ന സമുദായ പ്രവർത്തകരെ നഗരസഭ കൗൺസിലർ റോസ്​ലിൻ സന്തോഷ്​ ആദരിച്ചു. ആർ. നാരായണൻ, കെ.സി. സുശീലൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ദാമോദരൻ (പ്രസി), ആർ. നാരായണൻ (സെക്ര)​. photo. mail.......... സിദ്ധനർ സർവിസ്​ വെൽഫെയർ സൊസൈറ്റി വാർഷികം ആന്‍റോ ആന്‍റണി എം.പി ഉദ്​ഘാടനം ​ചെയ്യുന്നു must.....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.