വീട്ടമ്മക്കുനേരെ വധശ്രമം; പ്രതി​ റിമാൻഡിൽ

തിരുവല്ല: നിരണം സ്വദേശിനിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ നിരണം മൈലമുക്ക് കളക്കുടിയിൽ വീട്ടിൽ മണിയനെ (48) റിമാൻഡ്​​ ചെയ്തു. നിരണം കോട്ടക്കച്ചിറ വീട്ടിൽ രാജേഷിന്‍റെ ഭാര്യ സജിതയെ (41) വധിക്കാൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ 17ആം തീയതി വൈകീട്ട് നാലരയോടെ സജിതയുടെ വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. പണയംവെക്കാനായി സജിത തന്‍റെ സ്വർണമാല മാസങ്ങൾക്കുമുമ്പ് മണിയന് നൽകിയിരുന്നു. ഏറെ നാളായിട്ടും മാല മടക്കിനൽകാത്തതിനെ തുടർന്ന് സജിതയും മണിയനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ മണിയൻ, സജിതയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ആക്രമണത്തിനിടെ പൊള്ളലേറ്റ മണിയൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊള്ളലേറ്റ്​ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സജിതയുടെ നില ഗുരുതരമായി തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.