കോന്നി: മുൻ എം.എൽ.എ പി.ജെ. തോമസിന് നാട് വിട നൽകി. തിങ്കളാഴ്ച രാവിലെ കോന്നി കോൺഗ്രസ് ഭവനിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. തുടർന്ന് വീട്ടിലും പള്ളിയിലും എത്തിച്ച് മതപരമായ കർമങ്ങൾക്കുശേഷം വകയാർ സെന്‍റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. പ്രിയ നേതാവിനെ ഒരുനോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും ജനപ്രതിനിധികളും പള്ളിയിൽ എത്തിയിരുന്നു. എം.പിമാരായ ആന്‍റോ ആന്‍റണി, അടൂർ പ്രകാശ്, മന്ത്രി വീണ ജോർജ്, കെ.യു. ജനീഷ് കുമാർ എം.എൽ.എ, മുൻ എം.എൽ.എ രാജു എബ്രഹാം, കലക്ടർ ദിവ്യ എസ്. അയ്യർ, പി. മോഹൻരാജ്, ബാബു ജോർജ്, ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.