ആരോഗ്യമന്ത്രിക്ക് മുന്നിൽ പരാതികൾ നിരത്തി രോഗികൾ

അടൂർ ജനറൽ ആശുപത്രിയിൽ മിന്നൽ പരിശോധനയുമായി മന്ത്രി വീണാ ജോർജ് അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് മിന്നൽ പരിശോധന നടത്തി. ആരോഗ്യ മന്ത്രിയോട് ആശുപത്രിയിലെ പോരായ്മകൾ അക്കമിട്ട് നിരത്തി രോഗികൾ. തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു മന്ത്രി എത്തിയത്. നേരെ ഒ.പി പരിശോന മുറിയിലേക്കാണ് മന്ത്രി പോയത്. ഇവിടെ എല്ലാ മുറികളിലും ഡോക്ടർമാരുണ്ടോ എന്ന് പരിശോധിച്ചു. തുടർന്ന് ഒ.പി രജിസ്ട്രേഷൻ കൗണ്ടർ, ഫാർമസി എന്നിവിടങ്ങളിലും പോയശേഷം ഒന്നാം നിലയിലെ സൂപ്രണ്ടിന്‍റെ മുറിയിൽ എത്തി ഉദ്യോഗസ്ഥരുമായി പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടത്തി. നഗരസഭ ചെയർമാൻ ഡി. സജിയും ഒപ്പമുണ്ടായിരുന്നു. 1500ലധികം പേർ ചികിത്സ തേടി എത്തുന്ന ആശുപ​ത്രിയിൽ ആറ് ഒ.പി ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കേണ്ടിടത്ത് ര​ണ്ടെണ്ണം മാത്രമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒ.പി ടിക്കറ്റിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നതായി രോഗികൾ മന്ത്രിയോട് പരാതി പറഞ്ഞു. ഒ.പി വിഭാഗത്തിലെ ദുരിതം നിരവധിപേർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇതോടെ കൂടുതൽ ജീവനക്കാരെ ഇവിടേക്ക് നിയമിക്കാനും കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കാനും നിർദേശം നൽകി. പൂട്ടിയിട്ട ഓപറേഷൻ തിയറ്റർ തുറന്നുപരിശോധിച്ചു. ഇതിന്‍റെ ഭാഗമായി രോഗികളെ കിടത്തുന്ന തീവ്രപരിചരണ വിഭാഗത്തിൽ കിടക്കകൾ എല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. സമീപത്തെ വാർഡിന്‍റെയും സ്ഥിതി മറിച്ചായിരുന്നില്ല. ട്രോമാ കെയർ പ്രവർത്തനം സജ്ജമാക്കാനായി മറ്റൊരാൾക്ക് ചുമതല ഏൽപിക്കാനും നിർദേശിച്ചു. ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ ശക്തമായ ഇടപെടൽ നടത്താൻ ഡി.എം.ഒക്ക്​ നിർദേശം നൽകി. ആശുപത്രിയുടെ പ്രവർത്തനകൾക്ക് നിലവിലുള്ള ജീവനക്കാർ മതിയാകുമോ എന്നത് പരിശോധിക്കും. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഡി.എം.ഒ ഉടൻ യോഗം വിളിക്കും. ഡി.എം.ഒ ഡോ. അനിത, ജില്ല പ്രോഗ്രാം മാനേജർ ശ്രീകുമാർ എന്നിവരും എത്തിയിരുന്നു. ------ PTL ADR Minnal അടൂർ ജനറൽ ആശുപത്രിയിലെ ട്രോമാകെയർ സെന്‍ററിലെ പൂട്ടിയിട്ട ശസ്ത്രക്രിയ തിയറ്ററിന് മുന്നിൽ മന്ത്രി വീണാ ജോർജ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.