അടൂർ: പാചകവാതക സിലിണ്ടറിന് തീപടർന്നു ഏഴംകുളം കോട്ടമുകൾ പ്ലാവിളയിൽ പുത്തൻവീട്ടിൽ അനീഷിന്‍റെ വീടിന് ഭാഗിക നാശനഷ്ടം. വീട്ടുകാർ കമ്പിളി പുതപ്പുകൾ, ബെഡ് ഷീറ്റ് എന്നിവ കൊണ്ട് മൂടാൻ ശ്രമിച്ചെങ്കിലും ഇവയിലേക്കും തീ പടർന്നു. തുടർന്ന് അഗ്നിരക്ഷസേനയുടെ സഹായം തേടി. സ്റ്റേഷൻ ഓഫിസർ വിനോദ്കുമാറിന്‍റെ നേതൃത്വത്തിൽ വെള്ളം പമ്പ് ചെയ്ത് തീ അണച്ചു. രണ്ട് യൂനിറ്റ് സ്ഥലത്ത് എത്തിയിരുന്നു. വീട്ടുപകരണങ്ങൾക്കും ജനൽ ചില്ലുകൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. അസി. സ്റ്റേഷൻ ഓഫിസർ ടി.എസ്. ഷാനവാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സനീഷ്, ശ്രീജിത്, പ്രജോഷ്, മനോജ്, ദീപേഷ്, രാജേഷ് കുമാർ, സൂരജ് എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. ------ PTL ADR Fire ഏഴംകുളം കോട്ടമുകളിൽ പാചകവാതക സിലിണ്ടർ അണക്കാൻ അഗ്നിരക്ഷസേന ശ്രമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.