പന്തളത്ത് ബജറ്റ് ചർച്ച ബഹിഷ്കരിച്ച് പ്രതിപക്ഷം

അവതരിപ്പിക്കുന്നതിന് മുമ്പ് ബജറ്റ് പരസ്യപ്പെടുത്തിയതിനാൽ ചട്ടവിരുദ്ധമാണെന്ന് നിയമവിദഗ്​ധർ പന്തളം: പന്തളം നഗരസഭയിൽ തിങ്കളാഴ്ച രാവിലെ 11ന് നടന്ന ബജറ്റ് ചർച്ചയിൽനിന്ന് പ്രതിപക്ഷമായ എൽ.ഡി.എഫും യു.ഡി.എഫും വിട്ടുനിന്നു. കഴിഞ്ഞ 17ന് നടന്ന ബജറ്റ് അവതരണം പാളിപ്പോയ പശ്ചാത്തലത്തിൽ ഇനി ചർച്ചക്ക്​ പ്രസക്തിയില്ലെന്നാണ്​ പ്രതിപക്ഷ നിലപാട്. അവതരിപ്പിക്കുന്നതിന് മുമ്പ് ബജറ്റ് പരസ്യപ്പെടുത്തിയതിനാൽ ചട്ടവിരുദ്ധമാണെന്ന് നിയമവിദഗ്​ധർ അഭിപ്രായപ്പെട്ടു. ബജറ്റിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ ലസിത നായർ നിയമവിരുദ്ധമായ ചർച്ച ബഹിഷ്ക്കരിക്കുന്നതായി അറിയിച്ചു. 7.23 കോടിയായി കണക്കു പെരുപ്പിച്ചു കാണിച്ചിരിക്കുകയാണ്. ഈട് കൊടുക്കാൻ ഒന്നുമില്ലാത്ത നഗരസഭക്ക് മൂലധന ചെലവായി കാണിച്ചത് 44 കോടിയാണ്. ആകെ റവന്യൂ വരവ് 38.34 കോടി മാത്രമുള്ളപ്പോൾ റവന്യൂ ചെലവ് കാണിച്ചിരിക്കുന്നത് 58.84 കോടിയാണ്. 38കോടി ലഭിച്ചാൽ 58 കോടി എങ്ങനെ ചെലവാക്കുമെന്നതുപോലും അറിയാത്ത ഭരണസമിതിയുടെ ബജറ്റ് അബദ്ധ പഞ്ചാംഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പട്ടികജാതിക്കാർക്കുള്ള ഫണ്ട് എങ്ങനെ വിനിയോഗിക്കുമെന്നുപോലും സൂചിപ്പിക്കാത്ത ബി.ജെ.പി ഭരണസമിതി പട്ടികജാതിക്കാരെ വഞ്ചിച്ചിരിക്കുകയാണെന്നും പ്രതിപക്ഷം പറഞ്ഞു. യോഗം ബഹിഷ്കരിച്ച എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധ യോഗം നടത്തി. പാർലമെന്‍ററി പാർട്ടി ലീഡർ ലസിത നായർ ഉദ്​ഘാടനം ചെയ്തു. കൗൺസിലർമാരായ ടി.കെ. സതി, രാജേഷ്കുമാർ , എസ്. അരുൺ, എച്ച്. സക്കീർ, അംബിക രാജേഷ്, ഷഫീൻ റെജീബ് ഖാൻ, അജിതകുമാരി, ശോഭനാകുമാരി, എന്നിവർ സംസാരിച്ചു. ചട്ടവും നിയമവും പാലിക്കാതെയാണ്​ ബജറ്റ് അവതരണമെന്നും കൗൺസിലർമാർക്കുപോലും ഓഫിസിൽ സുരക്ഷിതത്വമില്ലെന്നും ആരോപിച്ച്​ യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. നിയമവും ചട്ടവും ലംഘിച്ച് പ്രവർത്തിക്കുന്ന ഭരണസമിതി രാജിവെക്കണമെന്നും കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ, എന്നിവർ ആവശ്യപ്പെട്ടു. --------- ഫോട്ടോ .. പന്തളം നഗരസഭയിലെ ബജറ്റ് ചർച്ച ബഹിഷ്കരിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭക്ക്​ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം പാർലമൻെറ് പാർട്ടി ലീഡർ ലസിത നായർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.