വില്ലേജ് സമിതിക്ക് അവാർഡ് നൽകും -മന്ത്രി കെ. രാജൻ

മല്ലപ്പള്ളി: വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി രൂപവത്​കരിച്ച വില്ലേജ് സമിതിക്ക് അവാർഡ് നൽകുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. സമിതിയുടെ പ്രവർത്തനം വിലയിരുത്തി തെരഞ്ഞെടുക്കപ്പെടുന്ന സമിതിയെയാണ് അവാർഡിന് പരിഗണിക്കുന്നത്. ഒക്ടോബറിലെ മിന്നൽപ്രളയത്തിൽ കോട്ടാങ്ങൽ പഞ്ചായത്തിൽ വീടിന് നാശനഷ്ടം നേരിട്ടവർക്ക് സഹായവിതരണ പ്രഖ്യാപനവും സ്മാർട്ട് വില്ലേജ് ഓഫിസിന്‍റെ നിർമാണോദ്ഘാടനവും കുളത്തൂർ ദേവീക്ഷേത്രം ഒഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫിസിന്‍റെ നിർമാണം ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് മന്ത്രി കരാറുകൾക്ക് നിർദേശവും നൽകി. പ്രമോദ് നാരായണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കലക്ടർ ദിവ്യ എസ്. അയ്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു ചന്ദ്ര മോഹൻ, പഞ്ചായത്ത് പ്രസിഡന്‍റ്​ ബിനു ജോസഫ്, വൈസ് പ്രസിഡന്‍റ്​ ജമീല ബീവി, ജില്ല പഞ്ചായത്ത്​ അംഗം രാജി പി. രാജപ്പൻ, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ, ബ്ലോക്ക് അംഗങ്ങളായ ആനി രാജു, ഈപ്പൻ വർഗീസ്, പഞ്ചായത്ത്​ അംഗങ്ങളായ ജസീല സിറാജ്, അഖിൽ എസ്. നായർ, കെ.പി. അഞ്ജലി, കെ.ആർ. കരുണാകരൻ, ദീപ്തി ദാമോദരൻ, ജോളി ജോസഫ്, തേജസ്, നിനാമാതൃ, അമ്മിണി രാജപ്പൻ, സി.ആർ. വിജയമ്മ, ഡെപ്യൂട്ടി തഹസിൽദാർമാരായ ജി. ബിനു, സുനിൽ, കോട്ടാങ്ങൽ വില്ലേജ് ഓഫിസർ ആശ ദിവാകരൻ, സ്വാഗതസംഘം കൺവീനർ കെ. സതീശ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.