മാർക്കറ്റിൽ ജീവസ്സുറ്റ ചിത്രങ്ങൾ വരച്ച് വിദ്യാർഥി

അടൂർ: സ്റ്റെൻസിൽ ആർട്ടിലൂടെ കാൻവാസിൽ നിരവധി ചിത്രങ്ങൾക്ക് ജീവൻ പകർന്ന് അടൂർ വെള്ളക്കുളങ്ങര കവിതാലയത്തിൽ എസ്. ആദർശ്. സിനിമ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ഉണ്ണി മുകുന്ദൻ, പൃഥിരാജ്, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽകർ, വിരാട് കൊഹ്​ലി, രോഹിത് ശർമ എന്നിവരുടേതുൾപ്പെടെ നൂറുകണക്കിന് ചിത്രങ്ങളാണ് ആദർശ് വരച്ചത്. ഒരുചിത്രം പൂർത്തിയാക്കുന്നതിന് ഒരുദിവസം വേണ്ടിവരും. വരക്കാൻ ഉദ്ദേശിക്കുന്നവരുടെ ചിത്രം നോക്കി സ്റ്റെൻസിൽ സ്കെച്ച് എടുക്കും. തുടർന്ന് പേപ്പറിൽ ഗ്രിഡ് പെൻസിൽ വെച്ച് വരച്ചശേഷം മാർക്കർ ഉപയാഗിച്ചാണ് ചിത്രം പൂർത്തിയാക്കുന്നത്. സാധാരണ ചിത്രകാരന്മാരിൽനിന്ന് വ്യത്യസ്തമായി ചിത്രകലയിൽ വേറിട്ട പരീക്ഷണം നടത്തുന്ന ആദർശ് ബിരുദ വിദ്യാർഥിയാണ്. ---- PTL ADR Arts വരച്ച ചിത്രങ്ങൾക്കിടയിൽ ആദർശ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.