ഒറ്റക്ക് താമസിക്കുന്ന വയോധികരുടെ സുരക്ഷക്ക് ബെല്‍ ഓഫ് ഫെയ്ത്ത്

പത്തനംതിട്ട: ഒറ്റക്കുതാമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ബെല്‍ ഓഫ് ഫെയ്ത്ത് രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം നടന്നു. ജില്ല പൊലീസ് ട്രെയ്​നിങ്​ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒറ്റക്ക്​ താമസിക്കുന്ന വയോധികക്ക്​ ബെല്‍ നല്‍കി ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയില്‍ ആദ്യഘട്ടത്തില്‍ 381 ബെല്ലുകളായിരുന്നു രണ്ടുവര്‍ഷം മുമ്പ് വിതരണം ചെയ്തിരുന്നത്. വീടുകളില്‍ സ്ഥാപിക്കുന്ന ഈ ബെല്ലുകള്‍ അടിയന്തര ഘട്ടങ്ങളില്‍ അമര്‍ത്തിയാല്‍ അലാറം മുഴങ്ങുകയും അയല്‍വാസികള്‍ വിവരം അറിഞ്ഞ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അറിയിക്കുന്നതിലൂടെ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാനാവും. ജനമൈത്രി പൊലീസ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിവരുന്നത്. പന്തളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒരു വീട്ടില്‍ ഒറ്റക്ക് താമസിച്ചുവന്ന വായോധിക കുളിമുറിയില്‍ വീണ് തലപൊട്ടിയ സംഭവത്തില്‍ ഇത്തരത്തില്‍ സേവനം ഉടനടി ലഭ്യമാക്കപ്പെട്ടിരുന്നു. ജില്ലയില്‍ ഇത്തരം വീടുകളില്‍ പൊലീസിൻന്‍റെ പ്രത്യേക ശ്രദ്ധ ഉണ്ടാവുമെന്നും ഇതിനായി പട്രോളിങ്​ കാര്യക്ഷമമായി തുടരുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. ഇവരുടെ സുരക്ഷക്ക്​ മുന്തിയ പരിഗണന നല്‍കുന്നതിന് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനമൈത്രി ജില്ല നോഡല്‍ ഓഫിസർ ജെ. ഉമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അടൂര്‍ ഡിവൈ.എസ്​.പി ആര്‍. ബിനു, പന്തളം ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, ജനമൈത്രി പദ്ധതി ജില്ല അസി. നോഡല്‍ ഓഫിസർ എ. ബിനു എന്നിവര്‍ സംസാരിച്ചു. ---------------- ഫോട്ടോ PTL 12 BELL പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒറ്റക്ക്​ താമസിക്കുന്ന വയോധികക്ക്​ ബെല്‍ നല്‍കി ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ബെല്‍ ഓഫ് ഫെയ്ത്ത് രണ്ടാംഘട്ട വിതരണ ഉദ്ഘാടനം നിര്‍വഹിക്കുന്നു ---------- റാന്നി നോളജ് വില്ലേജ് മാര്‍ഗരേഖ പ്രകാശനം ഇന്ന് റാന്നി: റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാര്‍ഗരേഖയുടെയും ഇ-ബുക്ക് ആവിഷ്‌കാറിന്‍റെയും പ്രകാശനം തിങ്കളാഴ്ച 2.30ന് റാന്നി എം.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് വിദ്യാഭ്യാസ മാര്‍ഗരേഖ സ്വീകരിക്കും. റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികളുടെ സര്‍ഗാത്മക ആവിഷ്‌കാരങ്ങളും സാമൂഹിക ഇടപെടലുകളും രേഖപ്പെടുത്തുന്ന ഇ- ബുക്ക് ആവിഷ്‌കാര്‍ കേരളത്തിലെ തന്നെ ആദ്യ ഉദ്യമം ആണെന്ന് എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.