ചാണകം സംസ്‌കരിച്ച് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും -മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ചാണകം വാണിജ്യാടിസ്ഥാനത്തില്‍ സംസ്‌കരിച്ച് കൃഷിക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട ക്ഷീരവികസന യൂനിറ്റി‍ൻെറ 2021-22 വര്‍ഷത്തെ ബ്ലോക്ക് ക്ഷീരസംഗമം കോട്ട എസ്.എന്‍.ഡി.പി മന്ദിരം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചാണകം ഗുണപരമായ രീതിയില്‍ ഉപയോഗിക്കുന്നത് ക്ഷീരകര്‍ഷകര്‍ക്ക് വരുമാനം വര്‍ധിക്കാന്‍ ഇടയാക്കും. ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിന് സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച കര്‍ഷകനെ മന്ത്രി ആദരിച്ചു. ജില്ല പഞ്ചായത്ത് റിവോള്‍വിങ്​ ഫണ്ട് ഉദ്ഘാടനം ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച സംഘത്തെ പത്തനംതിട്ട ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സിന്ധു ആദരിച്ചു. ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകനെ ആറന്മുള പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ ടി.ടോജി, ബ്ലോക്കിലെ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന വനിത കര്‍ഷകയെ മെഴുവേലി പഞ്ചായത്ത് പ്രസിഡന്‍റ്​ പിങ്കി ശ്രീധര്‍ എന്നിവര്‍ ആദരിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എന്‍.എസ്. കുമാര്‍, പന്തളം ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍മാന്‍മാരായ പോള്‍ രാജന്‍, ബി.എസ്. അനീഷ്മോന്‍, സി.പി. ലീന, മറ്റ്​ പഞ്ചായത്ത്​ അംഗങ്ങൾ, ക്ഷീരസംഘം ഭാരാവാഹികൾ തുടങ്ങിയവർ പ​ങ്കെടുത്തു. PTL 11 DIARY കുളനട ക്ഷീരവികസന യൂനിറ്റി‍ൻെറ ബ്ലോക്ക് ക്ഷീരസംഗമം കോട്ട എസ്.എന്‍.ഡി.പി മന്ദിരം ഹാളില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.