കെ-റെയിൽ സംസ്ഥാനത്തിന് ആവശ്യം -എസ്​. സതീഷ്

അടൂർ: ഏറ്റവും കൂടുതൽ വാഹനപ്പെരുപ്പമുള്ള നാടായ കേരളത്തിൽ ഇനി വികസനം മുന്നോട്ടുപോകണമെങ്കിൽ കെ-റെയിൽ സിൽവർലൈൻ പദ്ധതി ആവശ്യമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ്​ എസ്​. സതീഷ്. ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം ഇളമണ്ണൂരിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സവിശേഷ സാഹചര്യത്തെ അതിജീവിക്കാനുള്ള ബദൽ നിങ്ങൾക്ക് എന്താണ് വെക്കാനുള്ളതെന്നാണ് കെ-റെയിലിനെ എതിർക്കുന്നവരോട് ഡി.വൈ.എഫ്.ഐക്ക്​ ചോദിക്കാനുള്ളത്. റോഡ് മാർഗത്തെക്കാൾ വേഗത കുറഞ്ഞ ജലപാതയാണ് മറ്റൊരു ബദലായി പറയുന്നത്. വേഗതയിലുള്ള സഞ്ചാരത്തിന് ജലപാത ബദലല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം, കേന്ദ്ര സമിതിയംഗം കെ.യു. ജനീഷ് കുമാർ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ആർ. ഉണ്ണികൃഷ്ണപിള്ള, കെ. മോഹൻകുമാർ എന്നിവർ സംസാരിച്ചു. ചിത്രം PTL 16 DYFI ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ എസ്. സതീഷ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.