അടൂർ: ചായലോട് സൻെറ് ജോർജസ് ആശ്രമം യു.പി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപക ബീന ജോർജിന് യാത്രയയപ്പും രക്ഷാകർതൃ അധ്യാപക സമ്മേളനവും നടന്നു. ഏനാദിമംഗലം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സാം വാഴോട് ഉദ്ഘാടനം ചെയ്തു. എം.എം.സി കോർപറേറ്റ് സ്കൂൾ മാനേജർ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അനുഗ്രഹപ്രഭാഷണം നടത്തി. എസ്.എം.സി പ്രസിഡന്‍റ് റീന സക്കറിയ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ശങ്കർ മാരൂർ മാഗസിൻ പ്രകാശനം ചെയ്തു. മാനേജ്മെന്‍റ് പ്രതിനിധി റോജി വൈരമൺ ഉപഹാരം നൽകി. സ്റ്റാഫ് സെക്രട്ടറി പ്രീതി ജോൺ, ചായലോട് സൻെറ് ജോർജ് ആശ്രമം ഹൈസ്കൂൾ പ്രധാനാധ്യാപിക ദീനാമ്മ, മുൻ പ്രധാനാധ്യാപിക ഏലിയാമ്മ വർഗീസ്, പൂർവ വിദ്യാർഥി പ്രതിനിധി ബിനു എസ്.ചക്കാലയിൽ, ശൂരനാട് സെന്‍റ് തോമസ് യു.പി.എസ് പ്രധാന അധ്യാപിക ഇ.ജി. മിനി, രക്ഷകർതൃപ്രതിനിധി അജീഷ് ജോർജ്, വിദ്യാർഥി പ്രതിനിധി അന്ന മറിയം തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.