തെരുവുനായ്ക്കൾ ആടുകളെ കൊന്നു

പന്തളം: കുളനട പഞ്ചായത്ത് പുന്നക്കുന്ന് വാർഡിൽ പൂകൈത ഭാഗത്ത് തടത്തിൽ ഷാജിയുടെ രണ്ട് ആടുകളെ​ പട്ടാപ്പകൽ തെരുവുനായ്ക്കൾ കൊന്നു. ചൊവ്വാഴ്ച വൈകീട്ട്​ മൂന്നരയോടെ വീട്ടുകാർ തീറ്റ വെട്ടാൻപോയ സമയത്താണ് നായ്ക്കൾ കൂട്ടമായി ആടിനെ ആക്രമിച്ചത്. കൂലിവേല ചെയ്ത് കുടുംബം പോറ്റുന്ന ഷാജിയുടെ ഏക വരുമാനമാർഗമാണ്​ ആടുവളർത്തൽ. വേനൽ കടുത്തതോടെ നാട്ടിലെങ്ങും തെരുവുനായ് ശല്യം രൂക്ഷമാണ്. പാണിൽ പുന്നക്കുന്ന് പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങൾക്കും മനുഷ്യർക്കും ഭീഷണിയായി മാറിയ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ ശ്രദ്ധിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു. -- ഫോട്ടോ: കുളനട പഞ്ചായത്ത് പൂക്കൈത ഭാഗത്ത് തെരുവുനായ്ക്കൾ കൊന്ന ആടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.