പന്തളം നഗരസഭക്ക്​ പുതിയ കോംപ്ലക്സ്; തടസ്സം നീങ്ങി

പന്തളം: പന്തളം നഗരസഭക്ക്​ പുതിയ കോംപ്ലക്സ് നിർമാണവുമായി ബന്ധപ്പെട്ട തടസ്സം നീങ്ങി. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് തുടങ്ങിയ കെട്ടിടംപണി നിയമത്തിൽ കുരുങ്ങിയിട്ട്​ മൂന്നുവർഷമായി. പുതിയ ഭരണസമിതി ഇടപെട്ട്​ തടസ്സംനീക്കി പ്രാരംഭനടപടി തുടങ്ങി. പന്തളം നഗരസഭയുടെ സ്ഥലം റവന്യൂ പുറമ്പോക്കിലല്ലെന്നും പഞ്ചായത്ത്​ വകയാണെന്നും ലാൻഡ്​ റവന്യൂ കമീഷണറുടെ ഉത്തരവ് ലഭിച്ചതോടെയാണ് തടസ്സം നീങ്ങിയത്. 2019ലാണ് പുതിയ മന്ദിരത്തിന് രൂപരേഖയായത്. നേരത്തെ പ്ലാൻ തയാറാക്കിയ തൃശൂർ ജില്ല കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി സംഘം കഴിഞ്ഞ ദിവസം കെട്ടിടം പണിയുന്ന സ്ഥലം സന്ദർശിച്ചു. ------- ഫോട്ടോ: തൃശൂർ ജില്ല കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി സംഘം കെട്ടിടം പണിയുന്ന സ്ഥലം സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.