തിരുവല്ല: നിരണം കണ്ണശ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മൂന്നുദിവസത്തെ സംസ്ഥാന കവിത ശിൽപശാല കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്‍റ് ഡോ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി. ആന്‍റണി, ഡി.ഡി കെ.എസ്. ബീന റാണി, ഡയറ്റ് പ്രിൻസിപ്പൽ പി.പി. വേണുഗോപാൽ, പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി അഡ്വ. സുധീഷ് വെൺപാല, പ്രസിഡന്‍റ് കൈപ്പട്ടൂർ തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി നേതൃയോഗം തിരുവല്ല: ഐ.എൻ.ടി.യു.സി തിരുവല്ല നിയോജക മണ്ഡലം നേതൃയോഗം ജില്ല പ്രസിഡന്‍റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.