ത​സ്നി ഹു​സൈ​ന്‍ ല​ഡു വി​ത​ര​ണം ചെ​യ്യു​ന്നു

വോട്ടർമാരെ കണ്ട് ലഡു നൽകി തോറ്റ സ്ഥാനാർഥി

പന്തളം: സമ്മതിദായകരെ നേരിൽകണ്ട് ലഡു വിതരണം ചെയ്തു തോറ്റ സ്ഥാനാർഥി. പന്തളം നഗരസഭ എട്ടാം ഡിവിഷനിൽ പരാജയപ്പെട്ട എസ്.ഡി.പി.ഐ സ്ഥാനാർഥി തസ്നി ഹുസൈന്‍ ആണ് പ്രവർത്തകരോടൊപ്പം വോട്ടർമാരെ നേരിട്ട് കണ്ടു മധുരപലഹാരം നൽകിയത്. ഡിവിഷനിൽ 181 വോട്ട് നൽകിയ എല്ലാ വോട്ടർമാർക്കും നന്ദി പറഞ്ഞുള്ള നോട്ടിസും നൽകി.

കോൺഗ്രസിലെ എസ്. ഹസീനയാണ് ഡിവിഷനിൽ ജയിച്ചത്. അതി തീവ്രത പരാമർശം നടത്തിയ എൽ.ഡി.എഫ് സ്ഥാനാർഥിയും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല പ്രസിഡന്റുമായ ലസിത നായർ ഇവിടെ നാലാം സ്ഥാനത്തായിരുന്നു. ഹസീന 14 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ബിജെപി സ്ഥാനാർഥി ലക്ഷ്മി കൃഷ്ണന്‍ 182 വോട്ട് നേടിയിരുന്നു. 

Tags:    
News Summary - The candidate who lost by offering laddus to voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.