പത്തനംതിട്ടയിൽ കിണറ്റിൽ വീണ കടുവയെ രക്ഷപ്പെടുത്തി

പത്തനംതിട്ട: ചിറ്റാറിലെ വില്ലൂന്നിപ്പാറയിൽ കിണറ്റിൽ വീണ കടുവയെ രക്ഷപ്പെടുത്തി. വലയിലാക്കിയാണ് കടുവയെ പുറത്തെടുത്തത്. വലയിലാക്കി മയക്കുവെടി വെച്ചശേഷമാണ് കടുവയെ പുറത്തെടുത്തത്. പിന്നീട് കൂട്ടിലേക്ക് കയറ്റി. തേക്കടിയിൽ നിന്നെത്തിയ പ്രത്യേക സംഘമാണ് മയക്കുവെടി വെച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചക്ക് 3.30ഓടെയാണ് കടുവയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്.

മൂന്നു വയസുള്ള കടുവയാണ് കിണറ്റിൽ വീണത്. പ്രാഥമിക പരിശോധനയിൽ കടുവക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. 

ഇന്ന് രാവിലെയാണ് ആൾത്താമസമില്ലാത്ത കിണറ്റിൽ കടുവയെ കണ്ടത്. കൊല്ലംപറമ്പിൽ സദാശിവന്റെ വീട്ടിലെ കിണറ്റി​ലാണ് കടുവ വീണത്.

കിണറ്റിൽ നിന്ന് വലിയ ശബ്ദം കേട്ടതിനു പിന്നാലെ നടത്തിയ തിരച്ചിലിലാണ് കടുവയെ കണ്ടത്. തുടർന്ന് വനപാലകരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Tags:    
News Summary - Tiger rescued after falling into well in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.