കോന്നി: പുനലൂർ-മൂവാറ്റുപുഴ കെ.എസ്.ടി.പി റോഡ് നിർമാണത്തിൽ വ്യാപക ക്രമക്കേടെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. വകയാർ-കോന്നി ബസ് സ്റ്റാൻഡ് വരെ ചില ഭാഗങ്ങളിൽ കൃത്യമായ വീതി ഇല്ലാതെയാണ് പണി നടക്കുന്നത്. റോഡ് പണിയുടെ മറവിൽ വ്യാപക മണ്ണ് കടത്ത് നടക്കുന്നു. പൊലീസ്, റവന്യൂ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. റോഡ് പണി കാരണം കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ട് മാസങ്ങളായി. പരിഹരിക്കാൻ നടപടി എങ്ങും എത്തിയില്ല. രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടിപ്പറുകളും മറ്റ് ചെറുവാഹനങ്ങളും തിരിച്ചുവിടാൻ നിരവധിതവണ ആവശ്യപ്പെട്ടിട്ടും നടപടി എടുത്തില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡരികിലെ ഓടകൾ പണികഴിഞ്ഞ് ആഴ്ചകളായെങ്കിലും സ്ലാബ് ഇടാത്തതുകാരണം പല വീട്ടുകാർക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. ആഴ്ചകൾക്ക് മുമ്പ് കോന്നി എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിൽ ഈ വിവരങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനും, പ്രശ്നങ്ങൾ പരിഹരിക്കാനും തീരുമാനം എടുത്തെങ്കിലും ഒന്നും നടന്നില്ല. റോഡ് പണിയുടെ മറവിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടായില്ലയെങ്കിൽ ശക്തമായ സമരപരിപാടിക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് റോജി എബ്രഹാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.