പത്തനംതിട്ട: പ്രതിസന്ധി നേരിടുന്ന നിർമാണ മേഖലക്ക് വീണ്ടും പ്രഹരമേൽപിച്ചുകൊണ്ട് പാറയും പാറ ഉൽപന്നങ്ങളും കിട്ടാക്കനിയാകുന്നു. ജില്ലയിലെ നിലവിലുള്ള പാറമടകൾക്കുള്ള പ്രവർത്താനുമതി സർക്കാർ പുതുക്കാത്തതും ക്ഷാമത്തിന് കാരണമായി. പാറയും പാറ ഉൽപന്നങ്ങളും ഉപയോഗിച്ചുള്ള നിർമാണം ജില്ലയിൽ പാടെ നിലച്ചു. കൂടാതെ മെറ്റൽ, എം സാൻഡ്, പി സാൻഡ് തുടങ്ങിയ ഉൽപന്നങ്ങൾക്ക് നിയന്ത്രണമില്ലാതെ വില വർധിച്ചു. ഇനിയൊരു വിലവർധന കരാർ സംഘടനകളുടെയും നിർമാണ ഏജൻസികളുടെയും ജില്ല ഭരണകൂടത്തിന്‍റെയും സാന്നിധ്യത്തിൽ ചർച്ചചെയ്ത് മാത്രമേ നടപ്പാക്കൂ എന്ന കരാർ ക്രഷർ ഉടമകൾ ലംഘിക്കുകയാണ് ചെയ്യുന്നത്. ഇതുകൂടാതെ സിമന്‍റ് വിലയും ഗണ്യമായ രീതിയിൽ വർധിച്ചിരിക്കുന്നു. കവർ ഒന്നിന് 50 രൂപയോളം വർധനയുണ്ട്. കമ്പിയുടെ വിലയിലും വൻ വർധനവാണുള്ളത്. സാമ്പത്തിക വർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രം മുന്നിൽ നിൽക്കെയാണ് ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാകുന്നത്. അമിതമായി വില വർധിപ്പിച്ച ക്രഷർ ഉൽപന്നങ്ങളുടെ ഉടമകളുടെ തീരുമാനം പിൻവലിക്കണമെന്നും പാറമടകൾ നിയമപരമായി പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നും ഇക്കാര്യത്തിൽ ജില്ല ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് ജോർജ് സൈബു യോഗം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കമറുദ്ദീൻ മുണ്ടുതറയിൽ അധ്യക്ഷനായി. .................... യുവജനങ്ങളിലാണ് നാടിന്‍റെ പ്രതീക്ഷ -ഡെപ്യൂട്ടി സ്പീക്കര്‍ പത്തനംതിട്ട: യുവജനങ്ങളിലാണ് നാടിന്‍റെ പ്രതീക്ഷയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ജില്ല യൂത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ മുഖ്യാതിഥിയായി. പത്തനംതിട്ട അസി. കലക്ടര്‍ സന്ദീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. നെഹ്റു യുവ കേന്ദ്ര ജില്ല യൂത്ത് ഓഫിസര്‍ പി. സന്ദീപ് കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് ഓഫിസര്‍ എസ്.ബി. ബീന, പത്തനംതിട്ട മുനിസിപ്പല്‍ കൗണ്‍സിലര്‍ സിന്ധു അനില്‍, നാഷനല്‍ യൂത്ത് വളന്‍റിയര്‍ വി. വിനീത് എന്നിവര്‍ സംസാരിച്ചു. ക്ലീന്‍ ഇന്ത്യ കാമ്പയിന്‍റെ ഭാഗമായി മികച്ച ക്ലബുകള്‍ക്കുള്ള അവാര്‍ഡ്, ശ്രീ ചിത്തിര ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് മാരൂര്‍പ്പാലം, യുവ ക്ലബ് മോതിരവയല്‍ എന്നിവക്ക് നല്‍കി. ജില്ലയിലെ മികച്ച ക്ലീന്‍ ഇന്ത്യ വളന്‍റിയര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ എച്ച്.എച്ച്. റിയാസ്, ഗൗതം കൃഷ്ണ, ടി.എസ്. അനീഷ എന്നിവര്‍ ഏറ്റുവാങ്ങി. ജില്ലതല പ്രസംഗ വിജയികൾക്ക് നഗരസഭ ചെയര്‍മാന്‍ അഡ്വ ടി. സക്കീര്‍ ഹുസൈനും, ക്യാച്ച് ദ റെയില്‍ വിജയികള്‍ക്ക് അസി. കലക്ടര്‍ സന്ദീപ് കുമാറും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫോട്ടോ PTL 13 NYK നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ജില്ല യൂത്ത് കണ്‍വെന്‍ഷന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.