യുദ്ധമുഖത്തുനിന്ന് ആശ്വാസതീരത്തെത്തി ലിയ

അടൂർ: ആശങ്കയുടെ തീരത്തുനിന്ന് വീടിന്‍റെ തണലിലെത്തിയ ആശ്വാസത്തിലാണ് ലിയ ആൻ വർഗീസ്. ഖർകീവ് ഇന്‍റർനാഷനൽ മെഡിക്കൽ കോളജിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് ലിയ. അടൂർ മണക്കാല തുവയൂർ വടക്ക് ചേനക്കാലായിൽ വർഗീസിന്‍റെയും സിനി വർഗീസിന്‍റെയും മകളാണ്. 28ന് ടാക്സി പ്രതീക്ഷിച്ച് നിൽക്കുമ്പോൾ ഒരു മിസൈൽ വീണു. ഈ സമയം ലിയക്ക് പോകാനായി ടാക്സിയും വന്നു. വേഗം കാറിൽ കയറാൻ ടാക്സി ഡ്രൈവർ പറഞ്ഞു. കാർ 10 മിനിറ്റിനകം ബൊക്സാൻ റെയിൽവേ സ്റ്റേഷനിൽ എത്തി. കാറിൽനിന്നു റെയിൽവേ സ്റ്റേഷനിലേക്ക് ഇറങ്ങിയോടുകയായിരുന്നെന്ന് ലിയ പറഞ്ഞു. 22 മണിക്കൂർ നേരത്തെ യാത്രക്കുശേഷം ലവീവിൽ എത്തി. മാർച്ച് ഒന്നിന് രാവിലെ ഏഴിന് ലവീവിൽ വന്ന് ബസിനായി കാത്തുനിൽക്കുമ്പോഴും ബസിൽ ഇരുന്നപ്പോഴും സൈറൻ മുഴങ്ങി. ഇതോടെ ബസ് വളരെ വേഗത്തിൽ ഓടിച്ചുപോയി. പല പ്രതിസന്ധികൾ തരണം ചെയ്താണ് മൂന്നിന് പുലർച്ച അഞ്ചിന് ഡൽഹിയിൽ എത്തിയത്. അമ്മ സിനി, അനുജത്തി ലനീറ്റ എന്നിവർ ലിയയെ കൂട്ടിക്കൊണ്ടുവരാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയിരുന്നു. PTL ADR Ukraine ലിയ ആൻ വർഗീസ് മാതാപിതാക്കളോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.